GeneralLatest NewsNEWS

ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി നല്‍കി സൂര്യയും ജ്യോതികയും

ചെന്നൈ : ആദിവാസി കുട്ടികളുടെ പഠനത്തിന് ഒരു കോടി രൂപ നല്‍കി സൂര്യയും ജ്യോതികയും. തമിഴ്‌നാട്ടിലെ ഇരുള ഗോത്രവിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനാണ് താരങ്ങള്‍ സംഭാവന നല്‍കിയത്. സൂര്യയെ നായകനാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ‘ജയ് ഭീ’മിന്‍റെ ലാഭത്തില്‍ നിന്നുള്ള തുകയാണ് സംഭാവനയായി നൽകിയത്. തമിഴ് നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സാന്നിധ്യത്തില്‍ വച്ച് റിട്ടയേഡ് ജസ്റ്റിസ് ചന്ദ്രുവും പഴനകുടി ഇരുളര്‍ വിദ്യാഭ്യാസ ട്രസ്റ്റ് അംഗങ്ങളും ചെക്ക് ഏറ്റുവാങ്ങി.

ഇരുള ഗോത്രവര്‍ഗക്കാര്‍ അനുഭവിച്ച പൊലീസ് അതിക്രമത്തെ കുറിച്ചുള്ള ചിത്രമാണ് ജയ് ഭീം. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആമസോണ്‍ പ്രൈമില്‍ ആണ് റിലീസ് ചെയ്തത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ധനുഷ് നായകനായ ‘കര്‍ണ്ണനി’ലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷയുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. പ്രകാശ് രാജിനൊപ്പം മലയാളത്തില്‍ നിന്ന് ലിജോമോള്‍ ജോസും താരനിരയിലുണ്ട്. 2ഡി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് നിര്‍മ്മാണം. എസ് ആര്‍ കതിര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. ചെന്നൈയിലും പരിസര aപ്രദേശങ്ങളിലുമായിരുന്നു പ്രധാന ചിത്രീകരണം.

 

shortlink

Related Articles

Post Your Comments


Back to top button