ചെന്നൈ : സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ് തമിഴ് സിനിമ സംവിധായകനും നിർമ്മാതാവുമായ കെ രാജന്റെ വാക്കുകൾ. നിര്‍മ്മാതാവിനെ ഗൗനിക്കാതെയുള്ള ഇപ്പോഴത്തെ പല താരങ്ങളുടെയും പെരുമാറ്റത്തെ കെ രാജന്‍ പരസ്യമായി വിമര്‍ശിക്കുന്ന വീഡിയോ ആണ് ശ്രദ്ധ നേടുകയാണ്. അജിത്ത്, തൃഷ, നയന്‍താര, ആന്‍ഡ്രിയ തുടങ്ങിയ താരങ്ങളെ പേരെടുത്ത് പരാമർശിച്ചാണ് അദ്ദേഹം വിമർശിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ :
‘അജിത്തിനെ ആദ്യ സിനിമയിൽ അവതരിപ്പിച്ച നിർമ്മാതാവ് എല്ലാം എത്ര വലിയ റിസ്ക് ആണ് എടുത്തിട്ടുണ്ടാവുക. ഇപ്പോൾ സൂപ്പർ താരമായ ശേഷം ഓഡിയോ റിലീസിന് ‘ഞാൻ വരില്ല’ എന്നായി നിലപാട്. ഇത്തരം നിലപാടുകള്‍ എടുക്കുന്ന താരങ്ങള്‍ വലിയ അഹങ്കാരമാണ് കാണിക്കുന്നത്. വളരെ ചുരുക്കം ഹീറോകള്‍ മാത്രമേ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ടുവരാന്‍ ശ്രമിക്കൂ. എംജിആര്‍ വീട്ടില്‍ നിന്നും പതിനഞ്ചു പേര്‍ക്കുള്ള ഭക്ഷണം കൊണ്ട് വന്നിരുന്നു. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. എന്നാല്‍ ഇപ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണം കൊണ്ട് വരുന്നവര്‍ ഇല്ല എന്ന് തന്നെ പറയാം. ആ ഹോട്ടലില്‍ നിന്നും മീന്‍ വാങ്ങിക്കൂ, ഈ ഹോട്ടലില്‍ നിന്നും വറുത്തത് വാങ്ങൂ. കോടിക്കണക്കിന് രൂപ പ്രതിഫലം വേണം, അതിനും പുറമെ ഇഷ്ടപ്പെട്ട ഭക്ഷണം തേടിപ്പിടിച്ച് വാങ്ങി കൊണ്ട് വരണം.
പിന്നെ തൃഷയെ പോലുള്ള ചിലരുണ്ട്. അഭിനയിച്ച സിനിമയുടെ ഓഡിയോ ഫംഗ്ഷന് വരാന്‍ പതിനഞ്ചു ലക്ഷം വേണം എന്നാണ് ഡിമാന്‍ഡ്. നയന്‍താര ഷൂട്ടിംഗിനു വരുമ്പോള്‍ ഏഴ് അസിസ്റ്റന്റിനെയും കൊണ്ടാണ് വരവ്. ഒരു അസിസ്റ്റന്റിന് പതിനയ്യായിരം രൂപ ദിവസക്കൂലി. മൊത്തം ഒരു ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാതാവിന് ചെലവ്. അമ്പതു ദിവസം ഷൂട്ടിംഗ് ഉണ്ടായാല്‍ അമ്പതു ലക്ഷം രൂപ അവരുടെ അസിസ്റ്റന്റുകളുടെ കൂലിയായി നിര്‍മ്മാതാവ് നല്‍കണം.
പണ്ടെല്ലാം ഒന്നോ രണ്ടോ കാരവാന്‍ ആണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഉണ്ടായിരുന്നത്. നായകന് ഒരെണ്ണം, നായികയ്ക്ക് ഒരെണ്ണം. ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് പത്തും പന്ത്രണ്ടും കാരവനുകള്‍ സംഘടിപ്പിക്കേണ്ട അവസ്ഥയാണ്.
ഇവിടെയുള്ള പെണ്‍കുട്ടികള്‍ക്ക് വരെ മേക്കപ്പ്മാനെ ബോംബെയില്‍ നിന്നും കൊണ്ട് വരണം എന്നാണ് നിര്‍ബന്ധം. ആന്‍ഡ്രിയ എന്നൊരു കുട്ടിയുണ്ട്. അതിനെ മേക്കപ്പ് ചെയ്യാന്‍ മുംബൈയില്‍ നിന്നും ആളെ കൊണ്ടു വരണം എന്നാണ് നിര്‍ബന്ധം’.
Post Your Comments