
തിരുവനന്തപുരം : ‘മരക്കാര്‍’ തിയറ്ററുകളില്‍ എത്തിക്കുന്നതിനുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ സിനിമാ സംഘടനകളുമായി വെള്ളിയാഴ്ച ചര്‍ച്ച നടത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവിനും തിയറ്റര്‍ ഉടമകള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുക എന്നതാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ തിയേറ്റര്‍ റിലീസാകുന്ന രണ്ടാമത്തെ ചിത്രമാണ് മരക്കാറെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറയുന്നു. ‘കടത്തനാടന്‍ അമ്പാടി എന്ന ചിത്രമാണ് സര്‍ക്കാര്‍ ഇടപെടലിലൂടെ തിയേറ്ററില്‍ എത്തിച്ച ആദ്യ ചിത്രം. കടത്തനാടന്‍ അമ്പാടി പ്രതിസന്ധിയിലായപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് നവോദയ അപ്പച്ചനെ ഏല്‍പ്പിച്ചാണ് ചിത്രം റിലീസ് ചെയ്തത്. മരക്കാര്‍ തിയേറ്ററില്‍ കാണേണ്ട സിനിമയാണ്. ഞാൻ പ്രതീക്ഷ കൈവിടുന്നില്ല. അവസാന തീരുമാനത്തില്‍ എത്താന്‍ അഞ്ചാം തീയതി നടക്കുന്ന ചര്‍ച്ച അവസാനിക്കണം. രണ്ട് കൂട്ടരും വിട്ടുവീഴ്ച്ച ചെയ്യേണ്ടതുണ്ട്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തില്ലെങ്കില്‍ വന്‍ നഷ്ടമാകും സർക്കാരിന്’- സുരേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
Post Your Comments