സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം വിജയിച്ചതിന്റെ സന്തോഷത്തിലാണ് നടി ലിജോ മോള്. ചിത്രത്തിലെ മികച്ച പ്രകടനത്തിന് വളരെയധികം അഭിനന്ദനം താരം നേടി. സിനിമയില്‍ എത്തിയതിനെ കുറിച്ച് മനസുതുറക്കുകയാണ് ലിജോ മോള്.
‘ഒഡീഷനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമായതിനാല്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. 1993-ല്‍ തമിഴ്നാട്ടില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. സൂര്യ നിര്‍മിച്ച് അഭിനയിക്കുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇരുള വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയായാണ് ചിത്രത്തിലെത്തുന്നത്. കഥാപാത്രത്തെ പരമാവധി മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നാല്പത് ദിവസത്തോളം ഇരുള വിഭാഗക്കാര്‍ക്കൊപ്പം ചെലവിട്ടു. ഇപ്പോഴും അവര്‍ക്ക് യാതൊരു വിധത്തില്‍പ്പെട്ട പരിഗണനയും സമൂഹത്തില്‍ നിന്ന് കിട്ടുന്നില്ല’- ലിജോ മോള് പറഞ്ഞു.
Post Your Comments