ചെന്നൈ : നവംബര്‍ 7നാണ് കമല്‍ ഹാസന്റെ 67-ാം പിറന്നാള്‍. എന്നാലിപ്പോൾ അതിന് മുന്നോടിയായി സര്‍പ്രൈസ് പാര്‍ട്ടി ഒരുക്കി ‘വിക്രം’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സെറ്റില്‍ ആഘോഷത്തില്‍ ഫഹദ് ഫാസിലും സംവിധായകന് ലോകേഷ് കനകരാജും പങ്കെടുത്തു.പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.
കമല്‍ ഹാസന്റെ കഴിഞ്ഞ ജന്മ ദിനത്തിലായിരുന്നു ‘വിക്ര’ത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം. രാജ് കമൽ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്ഹാസന് തന്നെയാണ് വിക്രത്തിന്റെ നിര്‍മ്മാണം. കമല്‍ ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഫഹദിന് പുറമെ നരേന്, ചെമ്പൻ വിനോദ് ജോസ്, കാളിദാസ് ജയറാം തുടങ്ങിയ മലയാളി താരങ്ങളുമുണ്ട്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
Post Your Comments