കൊച്ചി: കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ് അതിക്രമങ്ങളിൽ പ്രതികരണവുമായി താരസംഘടനയായ ‘അമ്മ’. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യം ജനങ്ങള്‍ക്കും ഉണ്ടെന്ന് അറിയിച്ച അമ്മ സംഘടന ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിലയിരുത്തി.
‘സിനിമാ പ്രവര്‍ത്തകരെ മദ്യപാനി, പെണ്ണുപിടിയന്‍ എന്നെല്ലാം വിശേഷിപ്പിച്ചത് ഒരിക്കലും അംഗീകരിക്കില്ല. ഇക്കാര്യങ്ങള്‍ ഇന്നലെ തന്നെ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ട്. വാഹനം തല്ലി പൊളിച്ചത് ആ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്കാരം ആണ്’- എക്സിക്യൂട്ടീവ് മെമ്പര്‍ ബാബുരാജ് അഭിപ്രായപ്പെട്ടു.
ഇന്ധനവില വര്‍ധന വര്‍ധനവിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സംഘടിപ്പിച്ച റോഡ് ഉപരോധ സമരത്തിനെതിരെയായിരുന്നു പരസ്യപ്രതിഷേധവുമായി ജോജു രംഗത്തെത്തിയത്. സമരം തുടങ്ങിയതിന് പിന്നാലെ നൂറ് കണക്കിന് വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. തന്റെ കാറിന് പിന്നാലെയായി കീമോയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോകേണ്ട ഒരു കുഞ്ഞുണ്ടായിരുന്നെന്നും ഇത്തരത്തിലുള്ള നിരവധി പേര് കുടുങ്ങിക്കിടക്കുകയാണെന്നും ജോജു പറഞ്ഞിരുന്നു. ഇത്തരമൊരു സമര രീതിയല്ല നടത്തേണ്ടതെന്ന് പറഞ്ഞായിരുന്നു ജോജു വാഹനത്തില്‍ നിന്ന് ഇറങ്ങി പ്രതിഷേധിച്ചത്.
Post Your Comments