GeneralLatest NewsNEWS

പുനീതിന്റെ ചാരിറ്റി പ്രവർത്തനം ഏറ്റെടുത്ത് വിശാൽ, 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് വഹിക്കും

ബംഗളൂരു: ഹൃദയാഘാത്തെ തുടർന്ന് കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്‌കുമാർ മരണമടഞ്ഞപ്പോള്‍ അനാഥരായത് അദ്ദേഹത്തിന്റെ കാരുണ്യത്തിൽ അഭയം തേടിയ ഒട്ടനവധി പേരാണ് . അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നല്‍കിയിരുന്നത്.

അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത് . കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്കൂളുകൾ, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 1800 വിദ്യാർഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരിൽ ‘ശക്തിദാ’മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.

ഇപ്പോളിതാ അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്‌കുമാറിന്റെ ചാരിറ്റി പ്രവർത്തനം ഏറ്റെടുത്ത് വിശാൽ. പുനീതിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ പഠിക്കുന്ന 1800 കുട്ടികളുടെ തുടർവിദ്യാഭ്യാസമാണ് നടന്‍ വിശാൽ ഏറ്റെടുത്തത്. പുതിയ ചിത്രമായ ‘എനിമി’യുടെ പ്രി–റിലീസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

‘പുനീത് രാജ്കുമാറിന്റെ വിയോഗം സിനിമാ ഇൻ‍ഡസ്ട്രിയുടെ മാത്രം നഷ്ടമല്ല. സമൂഹത്തിനു തന്നെ തീരാനഷ്ടമാണ്. 1800 കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ അദ്ദേഹം നോക്കി നടത്തിയിരുന്നു. ആ കർത്തവ്യം ഞാൻ തുടരുമെന്ന് ഇന്ന് പ്രതിജ്ഞ ചെയ്യുന്നു. അദ്ദേഹത്തിനായി അവരുടെ വിദ്യാഭാസ്യം ഞാൻ ഏറ്റെടുക്കും’- വിശാൽ പറഞ്ഞു.

‘പുനീത് നല്ലൊരു നടൻ മാത്രമല്ല, സുഹൃത്ത് കൂടിയായിരുന്നു. സൂപ്പർസ്റ്റാറുകളിൽ ഇത്രയും വിനയം വച്ചുപുലർത്തുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. സാമൂഹികപ്രതിബദ്ധതയുള്ള ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തു. ഞാനും അത് തുടരും’- വിശാൽ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button