ഡൽഹി: 1970-80 കളിൽ പ്രധാന നടന്മാരിൽ ഒരാളായിരുന്നു ശത്രുഘ്നൻ. വില്ലൻ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ശത്രുഘ്നൻ തന്റെ അഭിനയജീവിതം തുടങ്ങിയത്. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലാണ് അദ്ദേഹം സജീവമായിരിക്കുന്നത്. മക്കളായ ലവൻ, കുശൻ, സോനാക്ഷി സിൻഹ എന്നിവർ ഒരിക്കലും മയക്കുമരുന്നിന് അടിമകളല്ലെന്നും അവരെ നല്ലരീതിയിൽ വളർത്തിക്കൊണ്ടുവന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പ്രതികരിച്ചു.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ സംഭവത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ഒന്നുകിൽ ചില വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനോ അല്ലെങ്കിൽ ഷാരൂഖിനോടുള്ള പക വീട്ടാനോ ആയിരിക്കും എന്നാണ് ആര്യനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത രീതിയെ അദ്ദേഹം വിമർശിച്ചത്.
‘അത് വെല്ലുവിളിയാണെങ്കിലും അല്ലെങ്കിലും അവർ കുട്ടികളെ നന്നായി വളർത്തണം. ഞാൻ പ്രസംഗിക്കുന്നത് ഞാൻ പ്രാവർത്തികമാക്കുന്നു. പുകയില വിരുദ്ധ കാമ്പയിനുകളുടെ ഭാഗമാണ് ഞാൻ. മയക്കുമരുന്നും പുകയിലയും ഒഴിവാക്കാനാണ് ഞാൻ എപ്പോഴും പറയാറ്. കുട്ടികൾ തെറ്റായ കൂട്ടുകെട്ടിൽ എത്തിപ്പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരോടൊപ്പം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണം. ഷാരൂഖിന്റെ മകനായതിനാൽ ആര്യന് ഇളവ് കൊടുക്കരുത്. അതുവെച്ച് ഒരാളെ വേട്ടയാടാനും അവകാശമില്ല. നീതിന്യായ വ്യവസ്ഥ നീതിപൂർവമായിരിക്കണം. അതാണ് ഇന്ന് സംഭവിച്ചത് ‘ - സിൻഹ പറഞ്ഞു.
Post Your Comments