GeneralLatest NewsNEWS

കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച് സാറാ അലി ഖാനും ജാന്‍വി കപൂറും, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

മുംബൈ : താര പുത്രിമാർ എന്നതിലുപരി ബോളിവുഡിൽ സ്ഥാനമുറപ്പിച്ച് വരുന്ന യുവതാരങ്ങളാണ് സെയിഫ് അലി ഖാന്റെ മകൾ സാറ അലി ഖാനും, താരറാണി ശ്രീദേവിയുടെ മകൾ ജാൻവി കപൂറും. സാറയും ജാന്‍വിയും പലപ്പോഴും ഒരുമിച്ച്‌ കാണാറുണ്ട്. ജിം സുഹൃത്തുക്കളായ ഇവര്‍ രണ്‍വീര്‍ സിങ്ങിന്റെ ദി ബിഗ് പിക്ചര്‍ ഷോയിലും ഒരുമിച്ച്‌ പ്രത്യക്ഷപ്പെട്ടു.

സാറ അലി ഖാനും ജാന്‍വി കപൂറും അടുത്തിടെ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. രണ്ട് നടിമാരുടെയും പൂജ ചെയ്യുന്ന ചിത്രങ്ങളും, ഹിമാലയത്തിന് മുന്നില്‍ പോസ് ചെയ്യുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നടിമാര്‍ അവരുടെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളൊന്നും പങ്കുവെച്ചിട്ടില്ലെങ്കിലും, അവരുടെ പല ചിത്രങ്ങളും അവരുടെ ഫാന്‍ പേജുകള്‍ പങ്കിട്ടു.

 

 

shortlink

Related Articles

Post Your Comments


Back to top button