GeneralLatest NewsNEWS

കേരളപ്പിറവി ദിനത്തിൽ ശ്രീജിത്തിന്റെ കൈപിടിച്ച് പുതിയ ജീവിതത്തിലേക്ക് റബേക്ക സന്തോഷ്

തൃശൂര്‍: അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സിനിമാ സംവിധായകന്‍ ശ്രീജിത്ത് വിജയനും സീരിയല്‍ താരം റെബേക്ക സന്തോഷും വിവാഹിതരായി. ദീർഘകാലത്തെ പ്രണയത്തിനു ശേഷം കേരളപ്പിറവിദിനത്തിലാണ് ഇവർ ഒന്നിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

തൃശൂര്‍ സ്വദേശിനിയായ റെബേക്ക മിനിസ്ക്രീനിലൂടെ അഭിനയ ലോകത്തേക്ക് എത്തി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹിറ്റ് പരമ്പരയായ കസ്തൂരിമാനിലെ കാവ്യ എന്ന കഥാപത്രമാണ് റബേക്കായ്ക്ക് ആരാധകരെ നൽകിയത്. തിരുവമ്പാടി തമ്പാന്‍, ടേക്ക് ഓഫ്, ഒരു സിനിമാക്കാരന്‍, മിന്നാമിനുങ്ങ് എന്നിവയാണ് റബേക്ക അഭിനയിച്ച സിനിമകള്‍.

കുട്ടനാടൻ മർപ്പാപ്പ, മാർഗംകളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് ശ്രീജിത്ത് വിജയ്. കഴിഞ്ഞ കുറേ നാളുകളായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. നേരത്തെ ഇവരുടെ വിവാഹനിശ്ചത്തിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു.

ഇപ്പോൾ ഹൽദി ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വൈറലായിരിക്കുകയാണ്. കസിൻസിനും സുഹൃത്തുക്കൾക്കുമൊപ്പം ആഘോഷപൂർവമാണ് ഹൽദി ചടങ്ങ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button