GeneralLatest NewsNEWS

രണ്‍ബീര്‍ – ആലിയ വിവാഹം ഡിസംബറില്‍ നടക്കില്ല

മുംബൈ : ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. താരകുടുംബങ്ങളില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീറും ആലിയയും തങ്ങളുടെ പ്രതിഭ കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തവരാണ്.

ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഈ യുവതാരങ്ങളുടെ പ്രണയം എന്നും ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത് മുതല്‍ ഇവരുടെ വിവാഹ വാർത്തയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. ഈ വര്‍ഷം അവസാനം ഡിസംബറില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്‍ബീറും ആലിയയും തമ്മിലുള്ള വിവാഹം ഈ ഡിസംബറില്‍ നടക്കില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം വൈകുമെന്ന് പറയുന്നത്. തങ്ങളുടെ വിവാഹം വലിയ ആഘോഷമാക്കാനാണ് രണ്‍ബീറും ആലിയയും പ്ലാന്‍ ചെയ്തിരിക്കുന്നത്. അതിനായി ഇനിയും കുറച്ച് സമയം വേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ മനസിലുള്ളത് പോലൊരു വിവാഹം നടത്തുക സാധ്യമാകില്ല. അതിനാല്‍ വിവാഹം അടുത്ത വര്‍ഷത്തേക്ക് നീട്ടി വച്ചിരിക്കുകയാണ് രണ്‍ബീറും ആലിയയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button