മുംബൈ : അശ്ലീല സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തിലിറങ്ങിയ ശേഷം തന്റെ സോഷ്യല്‍മീഡിയ അകൗണ്ടുകള്‍ നീക്കം ചെയ്തതായി റിപ്പോർട്ടുകൾ. ജൂലൈയിലാണ് രാജ് കുന്ദ്രയെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്ര രണ്ട് മാസത്തോളം ജയിലിലായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമായിരുന്നു രാജ് കുന്ദ്ര. എന്നാൽ ജയില്‍ മോചിതനായി എത്തിയ ശേഷം രാജ് കുന്ദ്ര തന്റെ സമൂഹമാധ്യമങ്ങളെല്ലാം പ്രൈവെറ്റ് ആക്കിയിരുന്നു. എന്നാൽ ഇപ്പോള്‍ അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ജയില്‍ മോചിതനായ ശേഷം രാജ് കുന്ദ്രയെ മറ്റ് പൊതുപരിപാടികളിലൊന്നും തന്നെ കാണാറില്ല. സമൂഹമാധ്യമങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നുമെല്ലാം അകന്ന് നില്‍ക്കുകയാണ്.
Post Your Comments