GeneralLatest NewsNEWS

‘പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ജോജു ആരാണ്, ഞാനായിരുന്നേൽ ജോജു ആശുപത്രിയില്‍ കിടന്നേനെ’: പിസി ജോര്‍ജ്

കൊച്ചി : കോണ്‍ഗ്രസിന്റെ റോഡ് തടയൽ സമരത്തിനെതിരെ രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പി സി ജോര്‍ജ്. പാവം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലുവാന്‍ ജോജു ആരാണെന്ന് ചോദിച്ച പി സി ജോര്‍ജ് റോഡ് ഉപരോധിച്ചു കൊണ്ടല്ലാതെ പിന്നെങ്ങനെയാണ് സമരം നടത്തേണ്ടതെന്നും താനായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നുവെന്നും പറഞ്ഞു.

‘സമരം ചെയ്യുന്ന പാവം കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ചെല്ലാന്‍ ജോജു ജോര്‍ജ് ആരാണ്. അയാള്‍ക്കു കൂടി വേണ്ടിയല്ലെ അവര്‍ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ആശുപത്രിയില്‍ കിടക്കുമായിരുന്നു. അയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണിരിക്കുന്നത്. അയാള്‍ അവിടെയെത്തിയത് ഓട്ടോറിക്ഷയിലിരുന്നുവെന്ന വാദം തെറ്റാാണ്. അങ്ങനെയായിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഒപ്പം നില്‍ക്കുമായിരുന്നു.

തിങ്കളാഴ്ച്ച പതിനൊന്നു മണി മുതല്‍ അരമണിക്കൂര്‍ സമരം നടത്തുമെന്ന് മുന്‍കൂട്ടി അറിയിച്ചതിന് ശേഷമാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ഈ സമര സമയത്ത് തന്നെ എന്തിനാണ് ജോജു അവിടെ പോയത്. കോണ്‍ഗ്രസ് ആയതു കൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയതെന്നും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നു.

അയാള്‍ക്കു കൂടി വേണ്ടിയുള്ള സമരമാണ് നടന്നത്. നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നുപോയോ. ഒരു സിനിമ നടനല്ലെ ഒന്നു ഷൈന്‍ ചെയ്‌തേക്കാം എന്ന് കരുതിക്കാണും. ജനപക്ഷത്തിന്റെ സമരത്തിലാണ് ഇതെല്ലാം ചെയ്തിരുന്നെങ്കിലും ജോജുവിനെ ആശുപത്രിയില്‍ കിടത്തിയേനെ’- പിസി ജോര്‍ജ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button