AwardsInternationalLatest NewsNEWS

സ്പെയിനിലെ ഫിസിമാഡ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ആദ്യ പുരസ്‌ക്കാര നേട്ടം, മികച്ച നടനായി മാനവ്

മാഡ്രിഡ്: സ്പെയിനിലെ ഫിസിമാഡ്‌ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യമായി ഒരു മലയാള നടന് അവാർഡ്. ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം നേടി ഇന്ത്യൻ നടൻ മാനവ്. ഗേറ്റുവേ ഫില്മിസ്ന്റെ ബാനറിൽ സ് കെ നായർ നിർമ്മിച്ച് പ്രദീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരുമ്പു ’ എന്ന ചിത്രത്തിലെ മാനവിന്റെ പ്രകടനത്തിന് വീണ്ടും അന്താരാഷ്ട്ര പുരസ്കാരം. നിതിൻ നാരായണൻ രചിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്.

ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ പ്രകടനത്തിനാണ് മാനവ് അവാർഡിന് അർഹനായത്. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഠം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ അവതരിപ്പിച്ചത്. ആന്റണിയുടെ വൈകാരിക അവസ്ഥയെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. മികച്ച നിരൂപക പ്രശംസ നേടിയ ഇരുമ്പു ഇതിനോടകം ലോകത്തെ ഏറ്റവും മികച്ച 40 ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിരുന്നു.

shortlink

Post Your Comments


Back to top button