കൊച്ചി : സീരിയൽ അഭിനയ രംഗത്ത് നിന്നും പൈലറ്റ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തിലേക്ക് വന്ന നടിയാണ് ജ്യോതിർമയി. എങ്കിലും ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയത് 2002 ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രമാണ്. ഇപ്പോൾ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ജ്യോതിര്‍മയി. സംവിധായകനും ഛായാഗ്രാഹകനുമായ അമല്‍ നീരദുമായുള്ള പ്രണയത്തെ കുറിച്ച് ജ്യോതിര്‍മയി പറയുന്ന പഴയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
പതുക്കെ വളര്‍ന്നു വന്ന ഗാഢമായ ഒരു സൗഹൃദം എന്നാണ് അമല്‍ നീരദുമായുള്ള വിവാഹത്തെ കുറിച്ച് ജ്യോതിര്മി പറയുന്നത്. ‘ഞങ്ങളുടെ അടുപ്പത്തില്‍ അങ്ങനെ പ്രത്യേകിച്ച് ഒരൊറ്റ പ്രണയനിമിഷം ഓര്‍ത്തെടുക്കാന്‍ ആകില്ല. പതുക്കെ വളര്‍ന്നു വന്ന ഗാഢമായ ഒരു സൗഹൃദം. പിന്നെ അത് ആദരവായി മാറി. പിന്നീടാണ് എന്തുകൊണ്ട് ഒന്നിച്ചൊരു ഒരു ജീവിതം ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്.
അമല്‍ റിസര്‍വ്ഡ് ആണ്. പല കാര്യങ്ങളിലും തങ്ങളുടെ ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്. വളരെ വിഷമഘട്ടം ആയിരുന്നു ജീവിതത്തില്‍. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കില്‍ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി. ഇങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ എത്ര മനക്കട്ടിയുള്ള ആളാണ് എങ്കിലും തകര്‍ന്നുപോകും.
എപ്പോഴും കരഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നല്ല. പക്ഷെ മാനസികമായി തകര്‍ന്നു. ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടും. ആ സമയങ്ങളില്‍ ഒരുപാട് പിന്തുണ തന്ന നല്ല സുഹൃത്തായിരുന്നു അമല്‍. അമലുമായുള്ള ബന്ധം അറിഞ്ഞപ്പോള്‍ വളരെ ആശ്വാസം ആയി എന്നാണ് അമ്മ പറഞ്ഞത്. അമലിന്റെ വീട്ടിലും അങ്ങനെ തന്നെ ആയിരുന്നു.
കല്യാണം ആഘോഷം ആക്കണ്ട ജീവിതം ആഘോഷം ആക്കാന്‍ ആണ് അമലിന്റെ അമ്മ പറഞ്ഞത്. രജിസ്ട്രാര്‍ വീട്ടില്‍ വന്നു ഒപ്പിടുകയിരുന്നു. അത്രയും ലളിതം ആയിരുന്നു വിവാഹം. അദ്ദേഹം കൂടെയുള്ളപ്പോള്‍ വളരെ റിലാക്സ്ഡ് ആണ്. അമലിന്റെ സാമീപ്യം ഒരു തണല്‍ വൃക്ഷം പോലെയാണ്. നമ്മളെ വിട്ടിട്ടു പോവുകയില്ല സ്നേഹത്തോടെ കൂടെ ഉണ്ടാകും എന്ന വിശ്വാസം ആണ് ‘- ജ്യോതിര്‍മയി പറഞ്ഞു.
Post Your Comments