കൊച്ചി: നടൻ ജോജു ജോർജിന് എതിരായ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി രംഗത്ത്. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിര പ്രതിഷേധിച്ചതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർ നടൻ ജോജു ജോർജിനെ കയ്യേറ്റം ചെയ്യുകയും ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുപൊട്ടിക്കുകയുമായിരുന്നു. ഇതിനെതിരായാണ് അരുൺ ഗോപിയുടെ പ്രതികരണം.
ഇന്ധന വിലവർധനവിനെതിരെ പ്രതിഷേധിക്കേണ്ടതു അത്യന്താപേക്ഷിതമാണെന്നും പക്ഷെ അത് ഇന്ധന വിലകാരണം ജീവിതം വഴിമുട്ടിയ സാധാരണക്കാരന്റെ വഴി മുടക്കി തോന്യവാസം കാണിച്ചാകരുതെന്നും അരുൺ ഗോപി തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ഈ തിരിച്ചറിവ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണ് ജോജുവും ഇന്നത്തെ സമരക്കാരും തമ്മിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അരുൺ ഗോപിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം;
“ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിക്കേണ്ടതു അത്യന്താപേക്ഷിതമാണ്… പക്ഷെ അത് ഇന്ധന വിലകാരണം ജീവിതം വഴിമുട്ടിയ സാധാരണക്കാരന്റെ വഴി മുടക്കി തോന്യവാസം കാണിച്ചാകരുത്” എന്ന ‘തിരിച്ചറിവ്’ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണ് ജോജുവും ഇന്നത്തെ സമരക്കാരും തമ്മിലുള്ളത്..!! ജോജുവിന്റെ ഉറച്ച ശബ്ദത്തിനു അതിലുമുറച്ച പിന്തുണ..!!
Post Your Comments