ഇർഫാൻ ഖാന്റെ നായികയായിട്ടായിരുന്നു പാർവതി തിരുവോത്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ആദ്യ ചിത്രത്തിന് ശേഷം പിന്നീട് ഒരു ബോളിവുഡ് ചിത്രവും താരം ചെയ്തിരുന്നില്ല. ഇതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ‘താൻ ഇപ്പോഴും വ്യത്യസ്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്’ എന്നായിരുന്നു നടിയുടെ മറുപടി.
ബോളിവുഡ് സിനിമകളില്‍ നിന്നും അവസരങ്ങള്‍ വരുന്നുണ്ടെങ്കിലും അഭിനയിക്കാത്തതിന്റെ കാരണം ഒരേപോലെയുള്ള കഥാപാത്രങ്ങളാണ് അവയെല്ലാം എന്നുള്ളതുകൊണ്ടാണെന്ന് നടി പറയുന്നു. ഖരീബ് ഖരീബ് സിംഗിള്‍ ആയിരുന്നു പാര്‍വതിയുടെ ആദ്യ ബോളിവുഡ് ചിത്രം. വ്യത്യസ്തമായ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് എന്നാണ് താരം പറയുന്നത്.
‘കുറച്ചു പ്രൊജക്റ്റുകള്‍ തനിക്ക് വന്നിരുന്നു. അവയെല്ലാം ഒന്നുകില്‍ മറ്റു ഭാഷകളില്‍ താന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളുടേതിന് സമാനമാകും, അല്ലെങ്കില്‍ ഖരീബ് ഖരീബ് സിംഗളിന് സമാനമാണ്. തനിക്കും പ്രേക്ഷകര്‍ക്കും വ്യത്യസ്ത അനുഭവം സമ്മാനിക്കുന്ന ചിത്രത്തിനായാണ് കാത്തിരിക്കുന്നത്’, പാർവതി പറഞ്ഞു.
Post Your Comments