CinemaGeneralLatest NewsMollywoodNEWS

ആന്റണി പെരുമ്പാവൂരിന്റെ രാജി സ്വീകരിച്ചിട്ടില്ല, ഇപ്പോഴും ഫിയോക്കിന്റെ വൈസ് ചെയര്‍മാന്‍ തന്നെ: ഫിയോക്ക് പ്രസിഡന്റ്

കൊച്ചി: തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും രാജിവെയ്ക്കുകയാണെന് അറിയിച്ച് ആന്റണി പെരുമ്പാവൂർ, നടനും ഫിയോക്ക് ചെയര്‍മാനും കൂടിയായ ദിലീപിന് നൽകിയ കത്ത് രാജിയായി സ്വീകരിച്ചിട്ടില്ലെന്ന് ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍. ആന്റണി പെരുമ്പാവൂരിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്നും ദിലീപിന് നല്‍കിയ വ്യക്തിപരമായ കത്തായാണ് അതിനെ സംഘടന വിലയിരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍മ്മാതാക്കളുടെ താല്‍പര്യം സംരക്ഷിക്കാനാണ്. എക്സിബിറ്റേഴ്സിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. നാല് വര്‍ഷം സംഘടനയുടെ പ്രസിഡന്റായിരുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍ ഇക്കാലയളവില്‍ എക്സിബിറ്റര്‍മാരുടെ ഏതാവശ്യമാണ് അദ്ദേഹം പരിഗണിച്ചിട്ടുള്ളതെന്ന് അറിയില്ല. അതുകൊണ്ടായിരിക്കാം പദവിയില്‍ നിന്ന് രാജിവെയ്ക്കാന്‍ ആഗ്രഹിക്കുന്നതും. എക്സിബിറ്റേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ ഒരു സിനിമ നിര്‍മ്മിച്ച് ഒടിടിക്ക് കൊടുക്കുന്ന നിലപാട് ചിന്തിക്കാന്‍ കഴില്ല’, വിജയകുമാർ പറഞ്ഞു.

Also Read:ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾജാമ്യം നിന്നത് ഷാരൂഖ് ഖാന്റെ പ്രിയനടി ജൂഹി ചൗള

താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി കത്ത് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂർ രാജി ദിലീപിന് നൽകുകയായിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം മരക്കാറിന്റെ റിലീസുമായി ബാന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കുന്നതിനിടെയാണ് രാജി. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. ഇതിനെതിരെ തിയേറ്റർ ഉടമകൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിനു പിന്നാലെ, മരയ്ക്കാർ തിയേറ്ററിൽ റിലീസ് ചെയ്യണമെങ്കിൽ അഡ്വാൻസായി 25 കോടി നൽകണമെന്നതടക്കമുള്ള ചില നിബന്ധനകളും ആന്റണി പെരുമ്പാറ മുന്നോട്ട് വെച്ചിരുന്നു. ഇതിൽ തീരുമാനമാകാതെ വന്നതോടെയാണ് രാജിയെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button