
ബെംഗളൂരു: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ മരണ വാർത്തയറിഞ്ഞ ആരാധകൻ കുഴഞ്ഞു വീണു മരിച്ചു. ചാമരാജ്നഗർ ജില്ലയിലെ ഹാനൂരിലെ മാരൂർ സ്വദേശിയായ മുനിയപ്പ (30) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു കാരണം .
വൈകിട്ട് മൂന്നോടെയാണ് പുനീത് മരിച്ച വാർത്ത മുനിയപ്പ അറിഞ്ഞത്. ഈ വാർത്ത കേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പൂനാച്ചിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യയും രണ്ടു മക്കളമുണ്ട്. പുനീത് രാജ്കുമാറിന്റെ കടുത്ത ആരാധകനായിരുന്നു മുനിയപ്പയെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
ഹൃദയാഘാതത്തെ തുടർന്നുള്ള പുനീതിന്റെ അപ്രതീക്ഷിത മരണം ആരാധകർക്കു മാത്രമല്ല ഇന്ത്യൻ സിനിമാ ലോകത്തിന് തന്നെ ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
Post Your Comments