കനത്ത മഴയ്ക്കും ഉരുൾപൊട്ടലിലും തകർന്ന്, ദുരിതമനുഭവിക്കുന്ന കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകൾക്ക് കൈത്താങ്ങായി ‘കടുവ’ ടീം. ഇരുപഞ്ചായത്തുകളിലെയും ദുരിതമനുഭവിക്കുന്നവർക്ക് കുക്കറുകൾ ആണ് ‘കടുവ’ ടീം നൽകിയത്. നടൻ പൃഥ്വിരാജ്, സംവിധായകൻ ഷാജി കൈലാസ് എന്നിവരാണ് കുക്കറുകൾ കൈമാറിയത്. 200 കുക്കറുകൾ ആണ് ഇരുപഞ്ചായത്തുകൾക്കുമായി നൽകിയത്. കൂട്ടിക്കൽ പഞ്ചായത്തിനുവേണ്ടി 13-ാം വാർഡ് അംഗം മോഹനനും കൊക്കയാർ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പ്രിയയും സഹായം ഏറ്റുവാങ്ങി.
Also Read: ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾജാമ്യം നിന്നത് ഷാരൂഖ് ഖാന്റെ പ്രിയനടി ജൂഹി ചൗള
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന കടുവയുടെ ചിത്രീകരണം അടുത്തിടെയാണ് വീണ്ടും ആരംഭിച്ചത്. എട്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം ഓർക്കുന്നത്. ‘ആദം ജോണി’ന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സംയുക്ത മേനോന്, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. അടുത്ത വർഷം വിഷുവിനു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാകുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്.
Post Your Comments