ഗുഡ്‌വിൽ എന്റർടൈയിൻമെന്റ് പുറത്തിറക്കിയ സിന്ധു സജീവ് അവതരിപ്പിച്ച വി ബി ആർ മ്യൂസിക്കൽസിന്റെ ‘കനിയെ കണിമലരെ’ എന്ന മ്യൂസിക്കൽ വീഡിയോ ജനമനസ്സിൽ ഇടം നേടി മുന്നോട്ട് കുതിക്കുന്നു. പ്രശ്സ്ത ഗായിക സിതാര കൃഷ്ണകുമാർ ആലപിച്ച ഏറ്റവും പുതിയ റൊമാന്റിക് വിഡിയോ ആൽബം ആണിത്. സിന്ധു സജീവ് എഴുതിയ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് വി.ബി. രാജേഷാണ്. പ്രശസ്ത സംവിധായകൻ അനു പുരുഷോത്താണ് ആൽബം സംവിധാനം ചെയ്തത്.
വിദേശത്ത് ആതുര സേവന രംഗത്ത് മാലാഖയായി സേവനമനുഷ്ഠിച്ച സിന്ധു സജീവ് ആത്മാവിൽ തട്ടി എഴുതിയ വരികൾക്ക് മികച്ച സംഗീതമാണ് ഫിസിയോ തെറാപ്പിസ്റ്റായ രാജേഷ് നൽകിയത്. അത് സിതാരയുടെ ശബ്ദത്തിലൂടെ ഹിറ്റായി മാറിയിരിക്കുന്നു. ഘനശ്യാം ,പൂജ എന്നിവരാണ് അഭിനേതാക്കൾ. ക്യാമറ – സുധീഷ് ഈസ്റ്റ് മാൻ, എഡിറ്റർ – ആദർശ് വിശ്വ , പ്രോഗ്രാമിംഗ് – അഭിജിത്ത് ആർ എസ്, കൺസെപ്ട് -ശ്രീകല വിജയ കുമാർ , മിക്സ് ആൻഡ് മാസ്റ്റർ – ജോ, ഡിസൈൻ – ജഗദീശ് നാരായൺ, പി.ആർ.ഒ- അയ്മനം സാജൻ.
Leave a Comment