മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ താരപുത്രൻ ആര്യന് ഖാന് വേണ്ടി ആൾജാമ്യം നിന്നത് ബോളിവുഡ് നടിയും ഷാരൂഖ് ഖാന്റെ ആത്മ സുഹൃത്തുമായ ജൂഹി ചൗള ആണ്. ഒരുലക്ഷം രൂപയുടെ ആള് ജാമ്യത്തിലാണ് ആര്യനെ പുറത്തുവിട്ടത്. ആര്യന് ഖാന്റെ അഭിഭാഷകന് സതീഷ് മനേഷിന്‍ഡെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
Also Read:പുനീത് രാജ്കുമാറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ
അതേസമയം, ജാമ്യത്തിൽ പുറത്തിറങ്ങിയ ആര്യൻ ഖാനെ സ്വീകരിക്കാൻ ആർപ്പുവിളികളുമായി ഷാരൂഖ് ഖാന്റെ വീടിന് മുൻപിൽ ആരാധകരുടെ ബഹളമാണ്. പടക്കങ്ങളും പോസ്റ്ററുകളും ബാനറുകളുമായി ഒരു ഉത്സവാന്തരീക്ഷം തന്നെയാണ് ആരാധകർ വീടിന് മുൻപിൽ ആര്യന് വേണ്ടി ഒരുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ ഇന്നേ പുറത്തിറങ്ങാൻ സാധിച്ചുള്ളൂ. മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന് നേരിട്ട് ജയിലില്‍ എത്തിയിരുന്നു.
നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന് ഖാനെ ഒക്ടോബര്‍ 2നാണ് അറസ്റ്റ് ചെയ്തത്. 21 ദിവസത്തിന് ശേഷമാണ് ആര്യന് ജാമ്യം അനുവദിച്ചത്. ആര്യന് പുറമെ കൂട്ടാളികൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
Post Your Comments