ബംഗളൂരു: ഇന്നലെ അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‌കുമാറിന്റെ സംസ്‌കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നാളെ നടത്തും. അമേരിക്കയിലുള്ള മകളെത്തിയ ശേഷമായിരിക്കും സംസ്‌കാരം നടത്തുക. പുനീതിന്റെ അച്ഛന്‍ രാജ്‌കുമാറിന്റെ ശവകൂടിരം സ്ഥിതി ചെയ്യുന്ന കണ്ഡീരവ സ്റ്റുഡിയോയില്‍ തന്നെയാണ് സംസ്ക്കാരം.
ഇന്നലെ ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പുനീതിന്റെ മരണം. താരത്തിന്റെ മരണ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും സ്വീകരിച്ചത്. അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പുനീത് രാജ്‌കുമാര്‍. നിരവധി സഹായങ്ങളാണ് അദ്ദേഹം കന്നഡ ജനതയ്ക്ക് നല്‍കിയിരുന്നത്. 26 അനാഥാലയങ്ങള്‍, 25 സ്‌കൂളുകള്‍, 16 വൃദ്ധ സദനങ്ങള്‍, 19 ഗോശാല, 18000 വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങൾ ചെയ്തിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
Leave a Comment