മുംബയ്: ലഹരി മരുന്ന് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന് ഖാന് ജയില്‍ മോചിതനായി. ഏകദേശം ഒരുമാസം അടുത്ത് ജയിലിൽ കഴിഞ്ഞ ആര്യന് ഖാനും കൂട്ടുപ്രതികള്‍ക്കും കഴിഞ്ഞ വ്യാഴാഴ്ച ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ തന്നെ ജയില്‍ മോചിതനാകേണ്ടിയിരുന്നെങ്കിലും ജാമ്യരേഖകള്‍ ഹാജരാക്കാന്‍ വൈകിയതിനാല്‍ ഇന്നേ പുറത്തിറങ്ങാൻ സാധിച്ചുള്ളൂ. മകനെ സ്വീകരിക്കാന്‍ ഷാരൂഖ് ഖാന് നേരിട്ട് ജയിലില്‍ എത്തിയിരുന്നു.
എന്നാൽ, ആര്യന് ഖാനോടൊപ്പം പിടിയിലായ മുണ് മുണ് ധമേച്ചയുടെ ജയില്‍ മോചനം ഇനിയും നീളാനാണ് സാദ്ധ്യത. മുണ് മുണ് ധമേച്ചയുടെ സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതില്‍ അവരുടെ കുടുംബം ചില ബുദ്ധിമുട്ടുകള്‍ നേരിടുന്നതായാണ് വിവരം. മുണ് മുണ് ധമേച്ചയുടെ മോചനത്തിനു വേണ്ടി അഭിഭാഷകന് ഇന്ന് വീണ്ടും ബോംബെ ഹൈക്കോടതിയെ സമീപിക്കാനാണ് സാദ്ധ്യത. പണം കെട്ടിവച്ച ശേഷമുള്ള ജാമ്യത്തിനാകും ഇത്തവണ ശ്രമിക്കുക എന്നാണു റിപ്പോർട്ട്.
Post Your Comments