കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂർ രാജിവെച്ചു. സംഘടനായുടെ അദ്ധ്യക്ഷനായ നടൻ ദിലീപിന് രാജിക്കത്ത് കൈമാറി. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച പുതിയ മോഹൻലാൽ ചിത്രം മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് രാജി. രാജിക്കത്ത് ഫിയോക്കിന്റെ യോഗത്തിൽ ദിലീപ് മറ്റ് അംഗങ്ങൾക്ക് മുൻപാകെ വായിച്ചു.
ശനിയാഴ്ച ഉച്ചയ്‌ക്ക് ചേർന്ന ഫിയോക്കിന്റെ യോഗത്തിലാണ് ആന്റണി പെരുമ്പാവൂർ രാജിക്കത്ത് കൈമാറിയത്. മരയ്‌ക്കാർ സിനിമ ഒടിടി റിലീസിന് നൽകരുതെന്ന കാര്യം തന്നോട് ആരും ചർച്ച ചെയ്തിട്ടില്ലെന്നും സംഘടനയിൽ തുടർന്ന് പ്രവർത്തിക്കാൻ താത്പര്യമില്ലാത്തതിനാൽ താൻ രാജിവയ്‌ക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ കത്തിൽ വ്യക്തമാക്കി.
ആര്യൻ ഖാന് വേണ്ടി ഒരു ലക്ഷം രൂപയുടെ ആൾജാമ്യം നിന്നത് ഷാരൂഖ് ഖാന്റെ പ്രിയനടി ജൂഹി ചൗള
തിയറ്റർ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഫിയോക് കഴിഞ്ഞ ദിവസങ്ങളിലും യോഗം ചേർന്നിരുന്നുവെങ്കിലും ഈ യോഗങ്ങളിലൊന്നും തന്നെ ആന്റണി പെരുമ്പാവൂർ പങ്കെടുത്തിരുന്നില്ല. ഇതോടെ അദ്ദേഹം സംഘടനയിൽ നിന്നും രാജിവെക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയർന്നിരുന്നു.
നേരത്തെ മരയ്‌ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട് കർശന നിബന്ധനകളാണ് ആന്റണി പെരുമ്പാവൂർ മുന്നോട്ടുവെച്ചിരുന്നത്. റിലീസിന് മുൻപായി 50 കോടി രൂപ തിയറ്ററുകൾ നൽകണമെന്നും തീയേറ്ററുകളിൽ സിനിമ 25 ദിവസമെങ്കിലും പ്രദർശിപ്പിക്കുമെന്ന മിനിമം ഗ്യാരന്റി നൽകണമെന്നുമായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പ്രധാന ആവശ്യം.
Post Your Comments