
തിരുവനന്തപുരം : സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ‘കാവല്‍’ എന്ന ചിത്രത്തിലൂടെ പുതിയൊരു ഗായകനെ പരിചയപ്പെടുത്തുകയാണ്. 2019-20 നിങ്ങൾക്കുമാകാം കോടീശ്വരൻ അഞ്ചാം സീസണിലെ മത്സരാർത്ഥി സംഗീതയോടൊപ്പം വേദിയിൽ എത്തിയതാണ് പാട്ടുകാരനായ സന്തോഷ്. യേശുദാസ് മാത്രം പാടിയാലേ ആസ്വാദ്യമാകൂ എന്ന് സുരേഷ് ഗോപി കരുതിയ ‘ശ്രീരാഗമോ’ എന്ന ഗാനം സന്തോഷ് ആ വേദിയിൽ മനോഹരമായി പാടി. ആ ഗാനസൗരഭം സുരേഷ് ഗോപിയുടെ മനംകവർന്നു. ഒരു സിനിമയിൽ പാടിയ ശേഷമേ മരിക്കാവൂ എന്നതാണ് സന്തോഷിന്റെ ആഗ്രഹം എന്ന് സംഗീതയാണ് തുറന്നു പറഞ്ഞത്.
ശാരീരിക വൈഷമ്യങ്ങളുള്ള സന്തോഷിന്റെ ആഗ്രഹം നിറവേറ്റാനുള്ള സുരേഷ് ഗോപിയുടെ തീരുമാനം പൂർത്തിയായിരിക്കുകയാണ് ‘കാവൽ’ എന്ന സിനിമയിലൂടെ. രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവലിലൂടെ ചലച്ചിത്ര പിന്നണി ഗായകനായി സന്തോഷ് . ‘കാർമേഘം മൂടുന്നു’ എന്ന പാട്ടാണ് സന്തോഷ് ആലപിച്ചിട്ടുളളത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം നൽകിയിരിക്കുന്നു.
സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘കാവല്‍’ നവംബര്‍ 25ന് തിയേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
Post Your Comments