
മുംബൈ : അധോലോക കുറ്റവാളികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും, താനനുഭവിച്ച മാനസികപീഡനത്തിന് നഷ്ട പരിഹാരമായി 75 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് മോഡല്‍ ഷെര്‍ലിന്‍ ചോപ്ര നടി ശില്‍പ ഷെട്ടിയ്ക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും നോട്ടീസയച്ചു
രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്‍പ ഷെട്ടി മാനസിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും ആരോപിച്ച് ഷെര്‍ലിന്‍ ചോപ്ര മുംബൈ പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2019 മാര്‍ച്ച് 27ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. മുംബൈ പോലീസ് തന്റെ മൊഴി രേഖപ്പെടുത്തണമെന്നാണ് ഷെര്‍ലിന്‍ ചോപ്രയുടെ ആവശ്യം.
എന്നാല്‍, ഈ പരാതി കെട്ടിച്ചമച്ചതാണെന്നും തങ്ങളെ അപകീര്‍ത്തിപ്പെടുത്തിയതിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ശില്‍പയും ഭര്‍ത്താവും ഷെര്‍ലിനെതിരെ വക്കീല്‍ നോട്ടീസയച്ചു. ഇതിനുള്ള പ്രതികരണമായാണ് 75 കോടി രൂപ ആവശ്യപ്പെട്ട് ഷെര്‍ലിന്‍ നോട്ടീസയച്ചത്.
രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസില്‍ മുംബൈ പോലീസ് നേരത്തേ ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരഭത്തിനു വേണ്ടി ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര പലവട്ടം ആവശ്യപ്പെട്ടിരുന്നെന്ന് ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയില്‍ പറയുന്നുണ്ട്.
Post Your Comments