GeneralLatest NewsNEWS

രജനികാന്ത് ശസ്ത്രക്രിയക്ക് വിധേയനായി

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.​ വെള്ളിയാഴ്ചയാണ് ‘കരോട്ടിഡ് ആര്‍ട്ടറി റിവാസ്കുലറൈസേഷന്‍’ എന്ന ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായത്.​ താരം സുഖം പ്രാപിച്ചുവരുന്നതായും, ഏതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടുമെന്നും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

തലക്കറക്കത്തെ തുടര്‍ന്ന് വ്യാഴാഴ്​ച വൈകീട്ടാണ്​ ചെന്നൈ ആല്‍വാര്‍പേട്ടിലുള്ള കാവേരി ആശുപത്രിയില്‍ രജനികാന്തിനെ പ്രവേശിപ്പിച്ചത്​. ഡോക്ടര്‍മാരുടെ വിദഗ്ധ സമിതി പരിശോധിച്ച്‌​ അടിയന്തിര ശസ്​ത്രക്രിയക്ക്​ വിധേയനാക്കുകയായിരുന്നു.

തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് ചെയ്തത്. കഴുത്തിന്റെ ഭാഗത്ത്​ തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയില്‍ പ്രവേശിച്ച്‌ തടസപാളി നീക്കം ചെയ്യുന്നതാണ്​ രീതി.

shortlink

Related Articles

Post Your Comments


Back to top button