കൊച്ചി: ധ്യാന്‍ ശ്രീനുവാസന്റെ വൈറല്‍ ‘ക്രഷ്’ വെളിപ്പെടുത്തലില്‍ പഴയ അഭിമുഖത്തില്‍ പ്രതികരണവുമായി നവ്യ നായര്‍. ധ്യാനിന് ഇഷ്മുള്ളതായി അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ തമ്മില്‍ പരിചയമൊന്നുമില്ലെന്നും നവ്യ റിപ്പോർട്ടർ ടിവിയിൽ വ്യക്തമാക്കി.
‘ധ്യാനിന് ഇഷ്ടമായിരുന്നെന്ന് അറിഞ്ഞതില്‍ സന്തോഷം. ഞങ്ങള്‍ തമ്മില്‍ പരിചയമില്ല. മോശമായ കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല, സന്തോഷമുള്ള കാര്യം തന്നെ’. നവ്യ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിനീത് ശ്രീനിവാസന്റെയും ധ്യാന്‍ ശ്രീനിവാസന്റെയും ചെറിയ പ്രായത്തിലുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളി ല്‍ വൈറലായത്.
നടൻ ശ്രീനിവാസന്റെ കുടുംബം കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ ധ്യാനിനോട് ഇഷ്ടമുള്ള നടനും നടിയും ആരാണെന്ന് അവതാരകൻ ചോദിക്കുകയായിരുന്നു. അതിന് ധ്യാനിന്റെ മറുടി നവ്യ നായര്‍ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇഷ്ടമില്ലെന്നും ധ്യാൻ വ്യക്തമാക്കി. വെള്ളിത്തിരയുടെ കുറച്ച് പോസ്റ്ററുകളൊക്കെ കണ്ടിരുന്നു പിന്നെ അത് മതിയാക്കിഎന്നും പൃഥ്വിരാജിനോട് ദേഷ്യം തോന്നിയിട്ടില്ലെന്നും ധ്യാൻ പറയുന്നു.
Post Your Comments