തിരുവനന്തപുരം : തിയേറ്ററുകള്‍ ഇല്ലാത്ത സമയത്താണ് ഒടിടിയെ ആശ്രയിച്ചത്. അതിനാൽ തിയേറ്ററുകളിൽ തന്നെ സിനിമ പ്രദര്‍ശിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി സജി ചെറിയാന്‍.
‘സിനിമകള്‍ ആദ്യം എത്തേണ്ടത് തിയറ്ററില്‍ തന്നെയാണ്. സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്ഫോമുമായി മുന്നോട്ട് പോകുന്നത് പാവപ്പെട്ട കലാകാരന്‍മാരെ സഹായിക്കാനാണ്. സിനിമാ മേഖലയിലെ പ്രതിസന്ധികളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നവംബര്‍ 2 ന് വീണ്ടും ചര്‍ച്ച നടത്തും. മുഖ്യമന്ത്രിക്ക് ഒപ്പം നാല് വകുപ്പ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കും’- മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
അടച്ചിട്ട തിയേറ്ററുകള്‍ കഴിഞ്ഞ ദിവസമാണ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങിയത്. 50 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കുന്നുള്ളു. വാക്സീന്‍ എടുത്തവര്‍ക്കാണ് നിലവില്‍ തിയേറ്ററിനുള്ളിലേക്ക് പ്രവേശനം.
Post Your Comments