GeneralLatest NewsNEWS

പുനീതിന്റെ മരണത്തില്‍ കര്‍ണാടകയില്‍ അതീവ ജാഗ്രത; തിയേറ്ററുകൾ അടയ്ക്കാൻ നിർദ്ദേശം

ബംഗളൂരു: കന്നഡ സൂപ്പര്‍താരം പുനീത് രാജ് കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവ ജാഗ്രത. ആരാധകര്‍ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളുമടയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പുനീത്. കര്‍ണാടക മുഖ്യമന്ത്രി അടക്കമുള്ളവര്‍ താരത്തെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അല്‍പസമയം മുമ്പാണ് മരണ വിവരം പുറത്തു വന്നത്. ഇതിഹാസ താരം രാജ്‌കുമാറിന്റെ മകനാണ് പുനീത് രാജ്‌കുമാര്‍. ഇന്‍ഡസ്‌ട്രിയില്‍ അപ്പു എന്നാണ് താരം അറിയപ്പെടുന്നത്. സാന്‍ഡല്‍വുഡ് സൂപ്പര്‍താരം ശിവരാജ് കുമാര്‍ സഹോദരനാണ്.

പാരമ്പര്യം പിന്തുടർന്ന്​ ബാലതാര വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ പുനീത്​ രാജ്​കുമാറിന്​ കരിയറിൽ ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ്​ സത്യം. ബാലതാരമായി അഭിനയിച്ച്​ ദേശീയ അവാർഡിനർഹമായ മികവുതന്നെ ജന്മസിദ്ധമായി ലഭിച്ച അഭിനയസിദ്ധിക്ക്​ അടിവരയിടുന്നതായിരുന്നു.

കർണാടക സർക്കാറിന്‍റെ മികച്ച ബാലനടനുള്ള പുരസ്​കാരവും മികച്ച നടനുള്ള പുരസ്​കാരവും രണ്ടുതവണ വീതവും മറ്റു നിരവധി പുരസ്​കാരങ്ങളും ചെറിയ പ്രായത്തിനുള്ളിൽ പുനീതിനെ തേടിയെത്തിയിട്ടുണ്ട്​. ഗായകൻ, അഭിനേതാവ്​, ടെലിവിഷൻ അവതാരകൻ, നിർമാതാവ്​ എന്നീ രംഗങ്ങളിൽ തിളങ്ങി.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button