മുംബൈ: കോര്‍ഡെലിയ ആഡംബര കപ്പലില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് ആള്‍ജാമ്യം നിന്നത് ഷാരൂഖാന്റെ സുഹ്യത്തും നടിയുമായ ജൂഹി ചൗള. ഒരുലക്ഷം രൂപ ബോണ്ടിലും ഒരാളുടെ ആള് ജാമ്യത്തിലുമാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.
ജനിച്ചതു മുതല്‍ ആര്യനെ ജൂഹിക്ക് അറിയാമെന്ന് അഭിഭാഷകന് സതീഷ് മനേഷ് ഷിന്‍ഡെ പ്രതികരിച്ചു. ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ചയാണ് ആര്യന് ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
14 ഇന ജാമ്യ വ്യവസ്ഥകളാണ് ഉത്തരവിലുള്ളത്. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, എല്ലാ വെള്ളിയാഴ്ചയും 11 മണിക്കും 2മണിക്കും ഇടയില്‍ എന്‍സിബി ഓഫീസില്‍ ഹാജകാരണം, കോടതി വിചാരണയിലും അന്വേഷണ സമയത്തും ആവശ്യപ്പെട്ടാല്‍ എത്തിചേരണം, തെളിവു നശിപ്പിക്കരുത്, രാജ്യം വിടരുത്, പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. പ്രതികള്‍ വ്യവസ്ഥ തെറ്റിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ എന്‍.സി.ബിയ്ക്ക് കോടതിയെ സമീപിക്കാം.
Post Your Comments