GeneralLatest NewsNEWS

ദേശീയ പുരസ്‌കാരം ‘മരയ്ക്കാറി’ന് കൈമാറി ആൻറണി പെരുമ്പാവൂർ

തിരുവനന്തപുരം : ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് മോഹന്‍ലാലിന്റെ കൈകളില്‍ ഏല്‍പ്പിച്ച്‌ ആൻറണി പെരുമ്പാവൂർ . 67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മൂന്ന് പുരസ്‌കാരങ്ങളാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ലഭിച്ചത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം ഡിസൈന്‍, സ്‌പെഷ്യല്‍ എഫക്‌ട്‌സ് തുടങ്ങിയവയ്ക്കായിരുന്നു പുരസ്ക്കാരം.

’67-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ഫീച്ചര്‍ ഫിലിം അവാര്‍ഡ് ലഭിച്ചു. ലാല്‍ സാറിന്റെയും പ്രിയദര്‍ശന്‍ സാറിന്റെയും ഈ സ്വപ്നത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വിനീതനാണ്. മലയാള ചലച്ചിത്ര വ്യവസായത്തില്‍ ഈ നാഴികക്കല്ല് സൃഷ്ടിച്ചതിന് മുഴുവന്‍ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.’- ആൻറണി പെരുമ്പാവൂർ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button