ഗോവ : നടിയും മുന്‍ മിസ് ഇന്‍ഡ്യയുമായ നഫീസ അലി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗോവയില്‍ പാർട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് നഫീസ പാർട്ടിയിൽ ചേര്‍ന്നത്. വ്യാഴാഴ്ച വൈകിട്ട് മമത ബാനര്‍ജി ഗോവയിലെത്തിയിരുന്നു.
ബിഗ്ബി എന്ന ചിത്രത്തിലൂടെ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രമായി മലയാളികളുടെയും പ്രിയങ്കരിയായി മാറിയ നടിയാണ് നഫീസ അലി. സാമൂഹ്യപ്രവര്‍ത്തക കൂടിയായ നഫീസ അലി എയ്ഡ്സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്‍ഡ്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
Post Your Comments