തൃശ്ശൂർ : മലയാളക്കരയുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. ഒട്ടേറെ ഹിറ്റ് സിനിമകൾ നൽകിയ സുരേഷ് ഗോപി ഇപ്പോൾ സജീവ രാഷ്ട്രീയ പ്രവർത്തകനാണ്. അഭിനയ രംഗത്തെന്ന പോലെ സാമൂഹിക പ്രവർത്തനരംഗത്തും താരമാണ് അദ്ദേഹം.
ഇപ്പോളിതാ തിയേറ്ററുകൾ സജീവമാകുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് സുരേഷ് ഗോപി. തിയറ്ററുകളുടേത് ആഞ്ഞടിച്ചുള്ള തിരിച്ചു വരവാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
‘സിനിമയിലെ വമ്പൻ നിര വിട്ടാല്‍ താഴെ ഒരു നിരയുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ട്. അവര്‍ക്കൊക്കെ തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതിന്റെ ഉത്സവമാണ് ഇനിമുതല്‍ അങ്ങോട്ട്. നല്ല ത്രസിപ്പും പ്രസരിപ്പും ഒക്കെ ഉണ്ടാകട്ടെ.
ഇതൊരു വലിയ വ്യവസായമാണ്. എത്രയോ കോടികള്‍ മുടക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതിട്ട തിയറ്ററുകള്‍, ഇന്നത്തെ സാങ്കേതികതയിലേക്ക് എത്തിക്കാന്‍ പിന്നെയും കോടികളാണ് ചെലവഴിക്കുന്നത്. അവര്‍ക്കും ജീവിതം തിരിച്ചു പിടിക്കലിന്റേതാണ്. എല്ലാം ആഘോഷമായി മാറട്ടെ. നവംബർ 25ന് എന്റെ സിനിമ കാവലും തിയറ്ററില്‍ എത്തുന്നുണ്ട്. പഴയ ഉത്സവ ലഹരി, മത്ത് പിടിപ്പിക്കുന്ന ആ ലഹരി സിനിമാ രംഗത്തിന് തിരിച്ച് പിടിക്കാന്‍ സാധിക്കട്ടെ’- സുരേഷ് ഗോപി പറഞ്ഞു.
Post Your Comments