GeneralLatest NewsNEWS

ആ അഞ്ച് വയസുകാരി നൃത്തം വെച്ചതും ഇം​ഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ്: മുക്തയ്ക്ക് പിന്തുണയുമായി ആരാധിക

കൊച്ചി : മകളെ പാചകവും ക്ലീനിങ്ങുമെല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മറ്റൊരു വീട്ടില്‍ കയറി ചെല്ലാനുള്ളതുമാണെന്ന മുക്തയുടെ വാക്കുകൾ സ്ത്രീ വിരുദ്ധ പരമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ തുടര്‍ന്ന് രം​ഗത്തെത്തിയിരുന്നു. വലിയ വിമര്‍ശനത്തിന് ആ സംഭവം വഴിവെച്ചു. മുക്തക്കെതിരേ വനിതാകമ്മിഷനും ബാലാവകാശകമ്മിഷനും വാര്‍ത്താവിതരണ വകുപ്പിനും ചിലര്‍ പരാതി നല്‍കിയതും വലിയ വാര്‍ത്തയായി മാറിയിരുന്നു.

എന്നാൽ മുക്തയെ അനുകൂലിച്ച്‌ ഭര്‍ത്താവ് റിങ്കു ടോമിയും എത്തിയിരുന്നു. മുക്ത നല്ലൊരു അമ്മയാണെന്നായിരുന്നു റിങ്കുവിന്റെ വാക്കുകൾ. ഇപ്പോള്‍ സംഭവവുമായി ബന്ധപ്പെട്ട് മുക്തയെ അനുകൂലിച്ച്‌ ഒരു ആരാധിക പങ്കുവെച്ച കുറിപ്പാണു ശ്രദ്ധനേടുന്നത്. മുക്ത തന്നെയാണ് ആരാധികയുടെ കുറിപ്പ് ഇന്‍സ്റ്റ​​ഗ്രാമില്‍ പങ്കുവെച്ചത്. ‘കുക്കിങും ക്ലീനിങും മാത്രമല്ല… ആ അഞ്ച് വയസുകാരി വേദിയില്‍ പാട്ടുപാടിയതും നൃത്തം വെച്ചതും അസ്സലായി ഇം​ഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ്’ എന്നായിരുന്നു മുക്തയെ അനുകൂലിച്ച്‌ ആരാധിക എഴുതിയിരുന്നത്.

shortlink

Related Articles

Post Your Comments


Back to top button