GeneralLatest NewsNEWS

പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ ഫോട്ടോഷൂട്ട് ; മോഡലിനെതിരെ വിമർശനം

ഫ്‌ളോറിഡ : പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് മോഡലിന്റെ ഫോട്ടോഷൂട്ട്. ഫ്‌ളോറിഡയിലെ ഫിറ്റ്‌നെസ് മോഡലായ ജെയ്ന്‍ റിവേരയാണ് പിതാവിന്റെ ശവപ്പെട്ടിക്ക് മുന്നില്‍ നിന്ന് വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ പോസ് ചെയ്തത്. തുടർന്ന് ‘എന്റെ പിതാവ് മരിച്ചു’ എന്ന കുറിപ്പോടെ ചിത്രങ്ങള്‍ ജെയ്ന്‍ ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

‘പൂമ്പാറ്റ ദൂരെയ്ക്ക് പറന്നു പോയി. ആദരാഞ്ജലികള്‍ പാപ്പി…നിങ്ങള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. വളരെ നല്ല രീതിയിലാണ് നിങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചത്’- പിതാവിന്റെ ശവപ്പെട്ടിക്കു മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച്‌ ജെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനെതിരെ നിരവധി പേരാണ് വിമർശനവുമായി വന്നിട്ടുള്ളത്. സ്വന്തം പിതാവിനോട് ഇങ്ങനെയാണോ ബഹുമാനം കാണിക്കുന്നതെന്നാണ് നിരവധി പേര്‍ ചോദിച്ചിരിക്കുന്നത്. വിവാദമായതിനു പിന്നാലെ ഈ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്നു നീക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button