മുംബൈ : ബോളിവുഡ് താര സുന്ദരി എന്നതിന് ഉപരിയായി ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് കത്രീന കൈഫ്. സംഘാടന രംഗങ്ങൾ ഉൾപ്പടെ ബോഡി ഡബ്ബിളിങ് ഇല്ലാതെ ചെയ്യുന്ന അഭിനേത്രി ആയതിനാൽ തന്നെ ഇന്ത്യൻ സിനിമാലോകം ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ ആയി കത്രീന കൈഫിനെ കാണുന്നത്. നിരവധി ചലച്ചിത്രങ്ങളിൽ അഭിനയിച്ച താരം മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായും എത്തിയിരുന്നു.
2015ല്‍ മസാൻ എന്ന സിനിമയിലൂടെയാണ് വിക്കി അഭിനയ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് റാസി, സഞ്ജു, ഉറി എന്നീ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിരയിലെത്തി.
കത്രീനയും വിക്കിയും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും സ്ഥിരീകരിച്ചിട്ടിലായിരുന്നു. പൊതുചടങ്ങുകളിലും മറ്റും വിക്കിയും കത്രീനയും ഒരുമിച്ചെത്താന്‍ തുടങ്ങിയപ്പോഴാണ് ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. നിലവില്‍ പുതിയ സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലാണ് താരങ്ങള്‍.
എന്നാൽ ഇപ്പോൾ കത്രീന കൈഫും വിക്കി കൗശലും വിവാഹിതരാകുന്നു എന്ന വാർത്തയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബറില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി കത്രീനയുടെ മാതാവ് സൂസാനെയും സഹോദരി ഇസബെല്ലയും മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട് .
രാജസ്ഥാനിലെ സിക്സ് സെന്‍സെസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹവേദിയായി തിരഞ്ഞെടുത്തത്. വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ ഒരുക്കുന്നത് സെലിബ്രിറ്റി ഡിസൈനറും ഫോട്ടോഗ്രാഫറുമായ സബ്യസാചിയാണ്. സൂസാനെയും ഇസബെല്ലയും സബ്യസാചിയുടെ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയ ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
Post Your Comments