കറുപ്പ് കളർ ഡ്രെസ്സിൽ ഫോട്ടോഷൂട്ട് നടത്താത്ത താരങ്ങൾ കുറവായിരിക്കും. ബോൾഡ് ആൻഡ് എലഗന്റ് ലുക്ക് തരുന്ന കറുപ്പ് വസ്ത്രങ്ങൾ എല്ലാവരുടെയും ഇഷ്ടങ്ങളിൽ ഒന്നാണ്. ‘ബ്ളാക്ക് ഈസ് ദി ന്യൂ റെഡ്’ എന്ന കോണ്‍സപ്റ്റ് പിന്തുടരുന്നവരാണ് ഭൂരിഭാഗം സെലിബ്രിറ്റികളും. ബ്ളാക് ഡ്രസില്‍ ക്ളാസ് ലുക്കിലെത്തിയ ചില സെലിബ്രിറ്റികളുടെ ചിത്രങ്ങൾ കാണാം
സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് വിദ്യ ബാലന്‍. സാരിയില്‍ വ്യത്യസ്തമായ സ്റ്റൈലിംഗുകള്‍ പരീക്ഷിക്കുന്ന വിദ്യയുടെ പുത്തന്‍ ബ്ളാക്ക് സാരി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് തരംഗമായിരിക്കുന്നത്.
പല്ലുവിലും ബോര്‍ഡറിലും റെഡും സില്‍വറും ഡിസൈന്‍ ചെയ്ത കറുപ്പ് കോട്ടണ്‍ സാരിയിലാണ് വിദ്യ എത്തിയിരിക്കുന്നത്. സാരിയുടെ പല്ലു ദുപ്പട്ട പോലെയാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. സാരിക്കൊപ്പം ഷോര്‍ട്ട് സ്ളീവ് ബ്ലാക് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിനൊപ്പം റെഡ് ലിപ്സ്റ്റിക്കും കറുത്ത വട്ടപ്പൊട്ടും സില്‍വര്‍ കമ്മലും താരത്തിന്റെ ബോള്‍ഡ് ലുക്കിന് പുതുമയുമേകുന്നു.
മലയാളി പ്രേക്ഷകരുടെ പ്രിയനടിയാണ് നവ്യ നായര്‍. ബ്ളാക്ക് ഡ്രസ് ധരിച്ച് മോഡേൺ ലുക്കിലെത്തിയിരിക്കുന്ന നവ്യയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.
സംഗീത വിസ്മയം തീര്‍ത്ത് പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ താരമാണ് ജ്യോത്സന രാധാകൃഷ്ണന്‍. ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ ബ്ളാക്ക് സാരി ധരിച്ചാണ് ജ്യോത്സന എത്തിയിരിക്കുന്നത്. സാരിക്കൊപ്പം ബ്ളാക്ക് ത്രീ-ഫോര്‍ത്ത് പഫ് സ്ളീവ്ഡ് നെറ്റ് ബ്ളൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. പോണി ടെയില്‍ ഹെയര്‍ സ്റ്റൈലിനൊപ്പം മിനിമല്‍ ആഭരണങ്ങളാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മീര മുരളീധരന്‍. നിരവധി സീരിയലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ മീര നടിയായും അവതാരകയായും തിളങ്ങിയിരുന്നു. സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാവുന്നത്. ചേര്‍ത്തല സ്വദേശിയായ മീര മാര്‍ച്ചിലാണ് എറണാകുളം സൗത്ത് ചിറ്റൂര്‍ സ്വദേശിയായ മനുശങ്കറിനെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ ബ്ലാക്ക് ഡ്രസ്സ് ധരിച്ച മീരയുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് സ്വാസിക.
സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ വന്നതായിരുന്നു സ്വാസിക അതിന്റെ ജഡ്ജായി വന്നിരുന്നത് ലാൽജോസ് ആയിരുന്നു ഇതേ പരിപാടിയിൽ തന്നെയായിരുന്നു അനുശ്രീയും മത്സരാർത്ഥിയായ എത്തിയിരുന്നത്. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിനുശേഷം ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.
ബ്ലാക്ക് ഡ്രസ്സിലുള്ള സ്വാസികയുടെ ചിത്രങ്ങൾക്ക് ഇത്രയും സൗന്ദര്യമുള്ള ഒരു നടിയുണ്ടോ എന്നാണ് ആരാധകരുടെ കമന്റ്
Post Your Comments