മുംബൈ : ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് തമിഴ് നടൻ മാധവൻ, സോനുസൂദ് തുടങ്ങിയ താരങ്ങൾ രംഗത്ത്. ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ വിധി വന്നതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.
താരങ്ങളുടെ പ്രതികരണങ്ങൾ :
‘ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ ആശ്വാസമുണ്ട് . ദൈവത്തിന് നന്ദി. ആര്യന്റെ ജീവതത്തിൽ നല്ലതുമാത്രം വരട്ടെ’- മാധവൻ ട്വീറ്റ് ചെയ്തു.
‘കാലം വിധി നിർണയിക്കുമ്പോൾ ദൃക്സാക്ഷികളുടെ ആവശ്യമില്ല’ എന്നാണ് നടൻ സോനു സൂദ് പ്രതികരിച്ചത്. ‘അവസാനം ആര്യന് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദി’- രാഹുൽ ദോൽക്കിയ ട്വിറ്ററിൽ കുറിച്ചു. ആര്യന് ജാമ്യം ലഭിച്ചുവെന്ന് അറിയിച്ചുള്ള എൻഡിടിവി മാദ്ധ്യമ പ്രവർത്തകൻ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റാണ് നടി സ്വരാ ഭാസ്കർ പങ്കുവെച്ചത്.
‘ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ 25 ദിവസങ്ങളായി ഒരു ചെറുപ്പക്കാരനെ അഴിക്കുള്ളിൽ വെച്ച സംവിധാനത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആശങ്കയുണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് ഇത്. ഈ സംവിധാനം മാറണം. ആര്യന് ഖാനെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക് ആര്യന് കരുത്തേകാം’- നിർമ്മാതാവ് സജ്ഞയ് ഗുപ്ത ട്വിറ്ററിൽ കുറിച്ചു.
ഇത് വൈകിയെങ്കിലും തിളക്കം മങ്ങിയതല്ലെന്നായിരുന്നു രൺവീർ ഷെരോയുടെ പ്രതികരണം. ‘ഹെക്കോടതി ആര്യന് ജാമ്യം അനുവദിച്ചതിൽ സന്തോഷമുണ്ട്. കീഴ്ക്കോടതിയിലെ ജഡ്ജിമാർ എന്തുകൊണ്ടാണ് ഇത്തരമൊരു വിധി ആര്യന്റെ കാര്യത്തിൽ ഉണ്ടായതെന്ന് മനസ്സിലാക്കണം’- ഛായാഗ്രഹകൻ അതുൽ കസ്ബേക്കർ പറഞ്ഞു.
Post Your Comments