തിരുവനന്തപുരം : മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയാണ് ദിവ്യ. തൊണ്ണൂറുകളില്‍ മഞ്ജുവാര്യര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായിക. നീയെത്ര ധന്യ എന്ന ചിത്രത്തിലൂടെ ബാലതാരമായി കൊണ്ടായിരുന്നു ദിവ്യയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് പൂക്കാലം വരവായി, ഓ ഫാബി തുടങ്ങിയ ചിത്രങ്ങളിലും ദിവ്യ ബാലതാരമായെത്തി. പതിനാലാം വയസ്സില്‍ ‘കല്യാണ സൗഗന്ധികം’ എന്ന ചിത്രത്തിലൂടെ നായികയായും ദിവ്യ അരങ്ങേറ്റം കുറിച്ചു. നടിയെന്നതിലുപരി മികച്ചൊരു നർത്തകി കൂടെയാണ് ദിവ്യ.
ഇപ്പോൾ കൗതുകകരമായ ഓര്മ പങ്കുവയ്ക്കുകയാണ് ദിവ്യ ഉണ്ണി. സുരേഷ് ഗോപിയ്ക്ക് ഒപ്പമുള്ള ഒരു പഴയ ഫൊട്ടോയാണ് ദിവ്യ ഉണ്ണി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞു ദിവ്യയെ ആണ് ചിത്രത്തില്‍ കാണാനാവുക. ‘ഞങ്ങളുടെ പൊന്നേത്ത് അമ്പലത്തിൽ സുരേഷ് ഏട്ടന് വന്നപ്പോള്‍ പകര്‍ത്തിയ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് ദിവ്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം പ്രണയവര്‍ണങ്ങള്‍, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളില്‍ അതേ സുരേഷ് ഗോപിയുടെ നായികയായി എത്തിയത് ദിവ്യ ആയിരുന്നു
ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണ് ദിവ്യാ ഉണ്ണി ഇപ്പോള്‍.
ആദ്യ വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ദിവ്യ 2018 ഫെബ്രുവരി നാലിന് ഹൂസ്റ്റണില്‍ വച്ച് വീണ്ടും വിവാഹിതയായിരുന്നു. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് ദിവ്യയുടെ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഐശ്വര്യ എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്. ദിവ്യയുടെ ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്ക്ക് ഒപ്പമാണ്.
Post Your Comments