കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അർച്ചന സുശീലൻ. താരം വിവാഹ മോചനം നേടിയോ എന്ന അന്വേഷണത്തിലാണ് ആരാധകർ. ‘ഫാള്‍ ഇന്‍ ലൗ’ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രമാണ് ഈ ചർച്ചകൾക്ക് പിന്നിൽ.
അടുത്തിടെയാണ് സീരിയലില്‍ നിന്നും പിന്മാറി അമേരിക്കയിലേക്ക് പോയ അർച്ചന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ ഇപ്പോഴും പ്രവീൺ കൂടിയുണ്ട്. അര്‍ച്ചനയുടെ യാത്രകളിലും പ്രവീണ്‍ പങ്കാളിയാണ്. ഇതാണ് താരം ഭർത്താവുമായി അകന്നോ എന്ന ചർച്ചകൾ സജീവമാകാൻ കാരണം.
മനോജ് യാദവാണ് അര്‍ച്ചയുടെ ഭർത്താവ്. അര്‍ച്ചനയുടേതും മനോജിന്റേതും പ്രണയ വിവാഹമായിരുന്നു. ഈ ബന്ധം വേര്‍പിരിഞ്ഞോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അവതാരകയും നടിയുമായ ആര്യയുടെ ആദ്യ ഭര്‍ത്താവായ രോഹിതാണ് അര്‍ച്ചനയുടെ ഒരു സഹോദരന്.
Post Your Comments