മോഹൻലാൽ ചിത്രം ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഫെബ്രുവരി 10 മുതൽ തിയേറ്ററുകളിലെത്തും

തിരുവനന്തപുരം: ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ . മരയ്ക്കാര്‍ ഒ.ടി.ടി റിലീസിന് എന്ന വാർത്ത നിരാശയിലാക്കിയ ആരാധകരെ സന്തോഷിപ്പിക്കുന്നത് ആറാട്ട് തിയേറ്ററില്‍ തന്നെ എത്തുമെന്ന വാര്‍ത്തയാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 10 ന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമൊക്കെ വന്‍ശ്രദ്ധ നേടിയിരുന്നു. വില്ലന് ശേഷം ബി. ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ഉദയ്കൃഷ്ണയാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നു. എ.ആര്‍. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നു.

Share
Leave a Comment