മുംബൈ : പ്രമുഖ ബോളിവുഡ് നടനായ റിഷി കപൂറിന്റെയും നടി നീതു സിങ്ങിന്റെയും പുത്രനാണ് രൺബീർ കപൂർ. 2007ല്‍ സാവരിയയിലൂടെ അഭിനയരംഗത്തേക്ക് കടന്ന രൺബീർ പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോൾ പുറത്തു വരുന്നത് രൺബീറിന്റെ വിവാഹ വാർത്തയാണ്.
ബോളിവുഡിലെ തന്നെ താര പ്രണയ ജോഡികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുംഡിസംബറില് ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇരുപത്തിയൊന്‍പതുകാരിയായ ആലിയ ഇന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നായികമാരിലൊരാളാണ്. താരങ്ങള്‍ രണ്ടുപേരും ഡിസംബറിനു മുന്‍പ് ഇപ്പോള്‍ കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
രാജമൗലി സംവിധാനം ചെയ്ത ആര്.ആര്.ആര് പൂര്‍ത്തിയാക്കിയ ആലിയയുടെ ഏറ്റവും പുതിയ ചിത്രം സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗംഗുഭായ് ആണ്.
പിര്യഡ് ആക്ഷന്‍ ഡ്രാമയായ ഷംഷേരാ, ശ്രദ്ധ കപൂര്‍ നായികയാകുന്ന പേരിടാത്ത ചിത്രങ്ങള്‍, പരിണീതി ചോപ്ര നായികയാകുന്ന ആനിമല്‍ എന്നിവയാണ് രണ്‍ബീര്‍ കപൂറിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍. രണ്‍ബീറും ആലിയയും ജോഡികളാകുന്ന ബ്രഹ്മാസ്ത്രയാണ് ഇരുവരുടെയും ആരാധകര്‍ ആവേശ പൂര്‍വം കാത്തിരിക്കുന്ന ചിത്രം. ബ്രഹ്മാസ്ത്ര പൂര്‍ത്തിയാക്കിയ ശേഷം രണ്ടര മാസത്തോളം ഇരുവരും മറ്റൊരു ചിത്രത്തിനും ഡേറ്റ് നല്‍കിയിട്ടില്ല.
Post Your Comments