GeneralLatest NewsNEWS

‘ജന്മദിനാശംസകള്‍ അച്ഛാ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’- മീനാക്ഷി

കൊച്ചി : മിമിക്രിയില്‍ നിന്ന് മലയാള സിനിമയില്‍ വന്നു കഠിനാധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത താരമാണ് ദിലീപ്. ഒരു നടന് വേണ്ട ആകാര സൗന്ദര്യം ഒന്നുമില്ലാതെയാണ് അദ്ദേഹം ഈ നിലയില്‍ എത്തിയത്. ആലുവക്കാരനായ ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് കോമഡി എന്റര്‍ടൈനര്‍ സിനിമകളിലൂടെയാണ് ആരാധകരെ നേടിയെടുത്തത്.

ഏത് വിഷയമായാലും ദിലീപ് സിനിമയില്‍ 80%കോമഡി, അത്യാവശ്യം ആക്ഷന്‍, സെന്റിമെന്റ്‌സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകള്‍, പിന്നെ പടത്തിനു നല്ലൊരു ടൈറ്റിലും, ചുരുക്കത്തില്‍ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച അനുഭവമാണ് ദിലീപ് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഉണ്ടാവുക. ദിലീപിന്റെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് സിനിമാലോകം.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്റെ സെറ്റിലാണ് ദിലീപ് ഇപ്പോള്‍ ഉള്ളത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം സെറ്റിലായിരുന്നു. സഹപ്രവർത്തകർക്കൊപ്പം കേക്ക് കുറിച്ചായിരുന്നു ആഘോഷിച്ചത്.

ഇപ്പോളിതാ തന്റെ അച്ഛന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മകൾ മീനാക്ഷി. ‘ജന്മദിനാശംസകള്‍ അച്ഛാ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു’- മീനാക്ഷി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button