കൊച്ചി : എത്ര ഉയങ്ങളിലേക്ക് പോയാലും സ്നേഹവും എളിമയും കാത്ത് സൂക്ഷിക്കുന്ന നടിയാണ് മഞ്ജു വാര്യർ. കൈനിറയെ പ്രോജക്ടുകളുമായി തിരക്കിലാണെങ്കിലും തന്നെ സ്നേഹിക്കുന്നവര്‍ക്കായി സമയം മാറ്റിവയ്ക്കാന്‍ മഞ്ജു മടി കാണിക്കാറില്ല. നടന്‍ ശ്രീനിവാസനൊപ്പം ഉച്ച ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കിടുകയാണ് മഞ്ജു. ധ്യാന്‍ ശ്രീനിവാസനാണ് മഞ്ജുവിനായി ഉച്ചഭക്ഷണം തയ്യാറാക്കിയത്. നടനും സംവിധായകനും മാത്രമല്ല ഒന്നാന്തരം ഷെഫ് കൂടിയാണ് ധ്യാന്‍ ശ്രീനിവാസനെന്ന് സാക്ഷ്യപ്പെടുത്തുകയാണ് മഞ്ജു.
‘സന്തോഷമെന്നത് നന്നായി പാചകം ചെയ്യുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കുക എന്നതാണ്, എക്കാലത്തെയും പ്രിയപ്പെട്ടവരോടൊപ്പം ഭക്ഷണം കഴിക്കുക എന്നതും. വയറു നിറയെ കഴിക്കാന്‍ രുചിയുള്ള ഭക്ഷണവും വയറു വേദനിക്കുവോളം ചിരിക്കാനുള്ള തമാശകളും! പിന്നെന്ത് വേണ്ടൂ! ശ്രീനിയേട്ടനും ഷെഫ് ധ്യാനിനും നന്ദി’- മഞ്ജു കുറിക്കുന്നു. ധ്യാനിനോട് കൈകൂപ്പി നന്ദി പറയുന്ന ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്. മഞ്ജുവിന് സമീപത്തായി ശ്രീനിവാസനുമുണ്ട്.
ധ്യാന്‍ ശ്രീനിവാസൻ തിരക്കഥയൊരുക്കി ധനില്‍ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 9 എം.എമ്മില്‍ മഞ്ജു വാര്യരും ധ്യാന്‍ ശ്രീനിവാസനും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്.
Post Your Comments