ദര്‍ശന ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, വീഡിയോ നാല് മില്യണ്‍ കടന്നതിന്റെ സന്തോഷം പങ്കുവച്ച്‌ പ്രണവ്

കൊച്ചി : പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ഹൃദയത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദര്‍ശന എന്ന ഗാനം ഇതിനോടകം നാല്‍പതു ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് വിഡിയോ നാല് മില്യണ്‍ കടന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

ഒരു എന്‍ജിനീയറിങ് കോളജിലെ പ്രണയകഥയാണ് ചിത്രമെന്നാണ് ദര്‍ശന സോങ് നല്‍കുന്ന സൂചന. പ്രണവിന്റേയും ദര്‍ശന രാജേന്ദ്രന്റേയും പ്രണയമാണ് പാട്ടില്‍ നിറയുന്നത്. യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ സംഗീത വിഭാഗത്തില്‍ ഒന്നാമതാണ് ഗാനം. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ചിത്രത്തിന് ഹിഷാം അബ്ദുള്‍ വഹാബാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 15 പാട്ടുകള്‍ സിനിമയിലുണ്ടെന്ന് വിനീത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Share
Leave a Comment