തിരുവനന്തപുരം : മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. വിവാഹത്തോടെ കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി അഭിനയ രംഗത്തുനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു നടി. ഇപ്പോളിതാ ഇടവേളയ്ക്ക് ശേഷം ഒരു സീരിയലിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ് അമ്പിളി. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും പുതിയ പരമ്പരയായി തുമ്പപ്പൂവിലൂടെയാണ് അമ്പിളി ദേവി മടങ്ങി എത്തുന്നത്. നടി തന്നെയാണ് തന്റെ മടങ്ങി വരവ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
‘ആദ്യം ഞാന്‍ നോ പറഞ്ഞെങ്കിലും കഥാപാത്രം ഇഷ്ടമായതിനാലും, കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാനുള്ള സാഹചര്യം ഉറപ്പായതിനാലുമാണ് വീണ്ടും അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി മാറി നില്‍ക്കാനാകില്ല. അച്ഛനെയും അമ്മയേയും കുട്ടികളെയും കൂട്ടിയാണ് ഷൂട്ടിംഗിന് പോകുന്നത്. അതിനുള്ള സൗകര്യം സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിത്തന്നിട്ടുണ്ട്.’- നടി പറഞ്ഞു.
അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകി കൂടിയാണ് അമ്പിളി ദേവി, നൃത്തത്തിലൂടെയാണ് താരം അഭിനയത്തില്‍ എത്തുന്നത്. ബാലതാരമായിട്ടാണ് അമ്പിളി ദേവി എത്തുന്നത്. താഴ്വരപ്പക്ഷികള്‍ എന്ന കുട്ടികളുടെ പരമ്പരയിലൂടെയായിരുന്നു തുടക്കം. സമയം എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇതിന് ശേഷം മിനിസ്ക്രീനില്‍ നിന്ന് മികച്ച കഥാപാത്രങ്ങള്‍ നടിയെ തേടി എത്തുകയായിരുന്നു. സഹയാത്രികയ്ക്കു സ്നേഹപൂര്‍വ്വം ആണ് അമ്പിളി ദേവിയുടെ ആദ്യത്തെ സിനിമ. മീരയുടെ ദുഃഖവും മുത്തുവിന്‍റെ സ്വപ്നവും എന് ചിത്രത്തിലെ കഥാപാത്രം പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Post Your Comments