മകളുടെ നാലാം പിറന്നാൾ ആഘോഷിച്ച് അസിന്‍

2001 ല്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാട് സം‌വിധാനം ചെയ്ത ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തില്‍ നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. ശേഷം തെലുങ്കില്‍ നിന്നും തമിഴ് സിനിമയിലും, ബോളിവുഡിലും അവസരങ്ങൾ കിട്ടി.

2016 ജനുവരിയിൽ പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയുമായി വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത അസിന്‍ തിരക്കുകളുടെ ലോകത്തു നിന്നും മാറി കുടുംബകാര്യങ്ങളും മകളുടെ വിശേഷങ്ങളുമൊക്കെ ആസ്വദിക്കുകയാണ് ഇപ്പോള്‍. 2017 ഒക്ടോബറിലാണ് അസിന് പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയ വഴി അസിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് അസിന്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ കുഞ്ഞു സൂപ്പര്‍ ഹീറോ’ എന്ന അടിക്കുറിപ്പോട് കൂടിയാണ് അസിന്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. അറിന്റെ നാലാം പിറന്നാളാണ് ഇത്.

Share
Leave a Comment