കൊച്ചി : പുറത്തിറങ്ങി ഒറ്റ ദിവസത്തിനുള്ളിൽ തന്നെ ആരാധകരുടെ ഇഷ്ടഗാനത്തിന്റെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഹൃദയത്തിലെ ദർശന എന്ന ഗാനം. പ്രണവ് മോഹൻലാൽ – ദർശന രാജേന്ദ്രൻ ജോഡിയും പാട്ടിനൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടി. ഇപ്പോൾ പ്രണവ് മോഹൻലാൽ എന്ന സിംപിൾ മനുഷ്യനെക്കുറിച്ച് മനസ് തുറക്കുകയാണ് വിനീത് ശ്രീനിവാസൻ. ഗാനം പുറത്തിറങ്ങുന്നതിന് മുമ്പ് സംവിധായകനായ മാത്തുക്കുട്ടിയും ഹൃദയത്തിലെ സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും ദർശനയും ഒന്നിച്ച സൗഹൃദ ചർച്ചയിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
വിനീതിന്റെ വാക്കുകള്‍
‘അപ്പുവിനെ പറ്റി എന്തു പറഞ്ഞാലും ആളുകള്‍ പറയും തള്ളാണെന്ന്. ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല. അതിന് കാരണം അപ്പുവിനെ എവിടെയും കാണാത്തതാണ്. എന്നാല്‍ എവിടെ വച്ചും കാണാന്‍ പറ്റുന്ന ആളുമാണ്. ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ കോരിച്ചൊരിയുന്ന മഴയത്ത് ഏതെങ്കിലും ഒരു ചായക്കടയില്‍ കയറിയാല്‍ അപ്പു അവിടെ ഇരിപ്പുണ്ടാവും. അത്രയ്ക്കും അഹങ്കാരമില്ലാത്ത ആളാണ്. ആളുകള്‍ക്ക് അവനെ അറിയില്ല, അതുകൊണ്ടാണ് അവനെക്കുറിച്ച് പറയുമ്പോഴെല്ലാം തള്ളാണെന്ന് പറയുന്നത്. ഞാന്‍ അവനെക്കുറിച്ച് തള്ളുന്നില്ല…അപ്പുവിന്റെ മെയ്ക്കപ്പ് മാന്‍ ഉണ്ണി ഒരു രംഗത്തില്‍ അഭിനയിച്ചിരുന്നു ഉണ്ണിക്ക് മെയ്ക്കപ്പ് ചെയ്തത് വരെ അപ്പുവാണ്. ഒരുപാട് യാത്ര ചെയ്ത്, പലരുമായി ഇടപെട്ട്, ജീവിച്ച് ശീലിച്ച ആളാണ്, അതുകൊണ്ടാണ് അവന് ഇങ്ങനെ. അതുകൊണ്ടാണ് അവനോട് നമുക്ക് ഇഷ്ടവും കൗതുകവുമൊക്കെ തോന്നുന്നത്’.
Post Your Comments